കോഴിക്കോട് കുഴിയില്ലാത്ത റോഡിൽ അറ്റകുറ്റ പണി : വിശദമായ റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട് ടാർ ചെയ്ത റോഡ് വീണ്ടും ടാർ ചെയ്ത സംഭവത്തിൽ ചീഫ് എൻജിനിയറോട് വിശദമായ റിപ്പോർട്ട്  ആവശ്യപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് .

അറ്റകുറ്റ പണിക്കായി അനുവദിച്ച 225 കോടി അതു ഉപയോഗിക്കേണ്ട സ്ഥലത്തു തന്നെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം , രാത്രി പോലും ഉദ്യോഗസ്ഥർ ഇതിനായി ജോലി ചെയ്യുന്നു അതിനിടെയിലാണ് ഇതു പോലുള്ള പ്രവണതകൾ തുടരുന്നത്,ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഉത്തരവാദികളായ എല്ലാവരും മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളജ് - കുന്നമംഗലം റോഡിലെ ഒഴുക്കരയിലാണ് സംഭവം. മെഡിക്കൽ കോളേജ് മുതൽ കാരന്തൂർ വരെയുള്ള ഭാഗത്തെ റോഡിലെ കുഴി അടയ്ക്കുന്നതായിരുന്നു ജോലി. എന്നാൽ അതിനിടെയിലാണ് കുഴിയില്ലാത്ത ഭാഗത്തെ റോഡ് നന്നാക്കിയത്. 17 മീറ്റർ ദൂരത്തിലാണ് ടാർ ചെയ്തത്. നാട്ടുകാർ തടഞ്ഞതോടെ റോഡിലിട്ട ടാറും മെറ്റലും കരാറുകാർ മാറ്റി.

Post a Comment

Previous Post Next Post