സംസ്ഥാനത്ത് പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് ആരംഭിച്ചു. വൈകിട്ട് 5 മണി വരെ വാക്‌സിന്‍ നല്‍കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക.
വാക്സിനുക്കാനെത്തുന്ന കുട്ടികളോട് കൃത്യമായി ആരോഗ്യ വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷമാണ് വാക്സിനെടുക്കുന്നത്.
വാക്സിനെടുത്ത ശേഷം അര മണിക്കൂർ ഒബ്സർവേഷനിൽ ഇക്കിയതിന് ശേഷം മാത്രമേ കുട്ടികളെ പോകാൻ അനുവദിക്കുകയുള്ളു. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്
Post a Comment