ദേശീയപാതാ ബൈപ്പാസിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ആനക്കുളത്ത് ‘മനുഷ്യപാത’ ഒരുക്കി ജനകീയ കർമ്മ സമിതി .
ദേശീയപാത 66 ന്റെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ ആനക്കുളം-മുചുകുന്ന് റോഡിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടാണ് ജനകീയ കർമ്മ സമിതി നേതൃത്വത്തിൽ മനുഷ്യപാത സൃഷ്ടിച്ച് പ്രതിഷേധിച്ചത്.
ആനക്കുളം മുതൽ കോവിലേരിതാഴെ വരെ നിർമിച്ച മനുഷ്യപാതയിൽ നിരവധിപേർ പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ മനുഷ്യപാത ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ. ദാസൻ അധ്യക്ഷനായി. ഇ.കെ. അജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ, യു. രാജീവൻ, ടി.കെ. ചന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, എസ്. സുനിൽമോഹൻ, ജയ്‌കിഷൻ, ഇ.എസ്. രാജൻ, കെ.ടി. സിജേഷ്, നിജില പറവക്കൊടി, എൻ.ടി. രാജീവൻ, കെ.എം. നന്ദനൻ എന്നിവർ സംസാരിച്ചു.
Post a Comment