സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ ഇന്നും കൂടി ; നാളെ സ്കൂളുകൾ തുറക്കും


ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി .രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കും അത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

ഒപ്പം ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും,
15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടരുകയാണ്. നാളെ മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കുക.

Post a Comment

Previous Post Next Post