താമരശ്ശേരിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ വർഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍ പ്രതീഷ്(43)നെ ആണ് താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്.

പതിനേഴു വയസുകാരിയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുമ്പോൾ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഭയത്തെ തുടര്‍ന്ന് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പ്രതീഷിനെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

1 Comments

Post a Comment

Previous Post Next Post