കൊയിലാണ്ടി: നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് KFA ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ ബ്ലോക്ക് ലെവൽ കായികമേള നടത്തി. KFA ഭാരവാഹികളായ ഹാരിഫ് V V നജീബ് km നെഹ്‌റു യുവകേന്ദ്ര യുത്ത് കോഡിനേറ്റർ ആയ അജയ് ദാസ് ശരത്ത് Ak അശ്വന്ത് അനഘ ശ്രീ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് , ആദ്യദിനമായ ജനുവരി 1 ശനിയാഴ്ച കൊയിലാണ്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് രാവിലെ 9.00 മണിക്ക് വോളി ബോൾ ടൂർണമെന്റും ഉച്ചയ്ക്ക് 2 മണി മുതൽ ആമി ഗോസ് ബാഡ്മിന്റൺ അക്കാഡമി ചെങ്ങോട്ട്കാവിൽ വെച്ച് ബാഡ്മിന്റൺ ടൂർണമെന്റും നടത്തി.
വോളി ബോളിൽ KFA കുറുവങ്ങാട് ഒന്നാം സ്ഥാനവും ബ്ലൂമിങ്ങ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് മേപ്പയൂർ റണ്ണേഴ്സ് അപ്പ് ആയി. ബാഡ്മിന്റൺ മത്സരത്തിൽ ധ്വനി പൊയിൽ കാവ് ഒന്നാം സ്ഥാനവും ബ്ലൂമിങ്ങ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് മേപ്പയ്യൂർ റണ്ണേഴ്സ് അപ്പ് ആയി.
മേളയുടെ അവസാനദിവസമായ ജനുവരി 2 ഞാറാഴ്ച ഫുട്ബോൾ മത്സരം കൊയിലാണ്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ബഹു : MLA കാനത്തിൽ ജമീല ഉദ്ഘാനം നടത്തിയ ടൂർണമെന്റിൽ KFA ആർട്സ് & സ്പോർട്സ് ക്ലബ് വിജയിച്ചു. സാമ്സ കുറുവങ്ങാട് റണ്ണർ അപ്പ് ആയി.വിജയികൾക്കും റണ്ണേഴ്സിനും കൊയിലാണ്ടി എസ്.ഐ ശ്രീ അനൂപ് ട്രോഫി സമ്മാനിച്ചു.
Post a Comment