കൊട്ടാരമുക്കില്‍ കാര്‍ സ്‌ക്കൂട്ടറിലിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം.


ബാലുശ്ശേരി :   കൊട്ടാരമുക്കില്‍ കാര്‍ സ്‌ക്കൂട്ടറിലിടിച്ച് തെറിച്ച് വീണ യുവതി ലോറി കയറി  മരിച്ചു. നരിക്കുനി താഴെ കരുവന്‍ പൊയില്‍ ബിനിലയാണ് മരിച്ചത്. കാര്‍ നിര്‍ത്താതെ പോയി. വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. 


 അവറാട്ട് മുക്കിലെ പാണന്റെ പൊയിലുള്ള   തന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ആണ് അപകടം ഉണ്ടായത്.  കാര്‍ സ്‌ക്കൂട്ടറിലിടിക്കുകയും , നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്കുള്ളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരായി പരുക്കേറ്റ ബിനിലയെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയിലേക്ക് മാറ്റി. നിര്‍ത്താതെ പോയ കാറിനെക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

1 Comments

Post a Comment

Previous Post Next Post