പൊതുമരാമത്ത് വകുപ്പിൻ്റ DLP ബോഡ് സ്ഥാപിക്കൽ; ബാലുശ്ശേരി മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു.


ബാലുശ്ശേരി- കുറുമ്പൊയിൽ -വയലട റോഡിൻ്റ DLP ബോഡ് സ്ഥാപിച്ചു കൊണ്ട്    ബാലുശ്ശേരി മണ്ഡലം തല ഉദ്ഘാടനം എം.എൽ.എ സച്ചിൻ ദേവ് നിർവ്വഹിച്ചു. ആധുനിക രീതിയിൽ ബി.എം & ബി.സി ചെയ്ത റോഡുകൾക്ക് കോൺട്രാക്ട് പിരീഡിനുളളിൽ വരുന്ന എല്ലാ ന്യൂനതകളും പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം വർക്ക് ഏറ്റെടുത്ത കരാറ് കാരൻ്റേതാണ്. ( എല്ലാ പ്രവർത്തികൾക്കും) ഡിഫക്ട് ലെയ്ബിലിറ്റി പിരീഡ് (DLP) കഴിയുന്നതിനു മുമ്പെ ഏത് തരത്തിലുള്ള അപാകത വന്നാലും ആർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ, കരാറ് കാരനെയോ വിളിക്കാം, ടോൾ ഫ്രീ നമ്പറിലും  വിളിക്കാം, പരാതി അറിയിക്കാം.

എല്ലാ റോഡുകളിലും പ്രവർത്തി കഴിഞ്ഞാൽ DLP ബോർഡുകൾ സ്ഥാപിക്കുന്നതിനാണ് പൊതുമരാമത്ത്  വകുപ്പ് തീരുമാനിച്ച് നടപ്പിലാക്കി വരുന്നത്. " ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് " എന്നതാണ് മുദ്രാവാക്യം 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി വി കെ അനിത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി   രൂപലേഖ കൊമ്പിലാട് ,അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ സുനിത. ഒ ,അസിസ്റ്റൻറ്' എഞ്ചിനിയർ പ്രിയ.ഇസ്മയിൽ കുറുമ്പൊയിൽ,  ടി.കെ സുമേഷ് ,പി .പി രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post