സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ജില്ലാ വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. 'ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ' ഭാഗമായി ഇന്ന് (ഡിസംബര്‍ 10) പഞ്ചായത്തുകളില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസ്സിയേഷന്‍ അംഗങ്ങള്‍, സ്ത്രീസംഘടനകള്‍, എന്‍ എസ് എസ് - എന്‍സിസി വളന്റിയർമാർ, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി യോജിച്ചാണ് പരിപാടി. കോർപ്പറേഷന്‍ പരിധിയിലെ മാനാഞ്ചിറ, റെയില്‍വേസ്റ്റേഷന്‍, എസ് എം സ്ട്രീറ്റ്, ബീച്ച് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു
Post a Comment