അഗ്നിശമന സേനാംഗങ്ങളെ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് അനുമോദിച്ചു.


കൊയിലാണ്ടി നഗരത്തിലെ കെട്ടിടത്തിൽ അഭിഭാഷക മുറി അഗ്നിയ്ക്കിരയായപ്പോൾ അക്ഷീണ പ്രയത്നത്തിലൂടെ വ്യവഹാര രേഖകൾ സംരക്ഷിച്ച് വീണ്ടെടുത്ത അഗ്നിശമന സേനാംഗങ്ങളെ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ്  അനുമോദിച്ചു. പ്രസിഡണ്ട് അഡ്വക്കറ്റ്: കെ.അശോകൻ സെക്ഷൻ ഓഫീസർ ശ്രീ.ആനന്ദന് ഉപഹാരം നൽകി. തദവസരത്തിൽ അഡ്വ.സതീഷ് കുമാർ, അഡ്വ.രഞ്ജിത് ശ്രീധർ, അഡ്വ.ഉമേന്ദ്രൻ , അഡ്വ.അമൽ കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post