സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ഒഴിവുകള്‍- ഹോം സെയില്‍സ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു/ ബിരുദം), ജിയോ മാര്‍ട്ട് ഡിജിറ്റല്‍ ഓഫീസര്‍, ഫാര്‍മസി അസിസ്റ്റന്റ് (യോഗ്യത : ബിരുദം), ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം / ബി ഫാം), ജിയോ ഫൈബര്‍ എഞ്ചിനിയര്‍ (യോഗ്യത : ഡിപ്ലോമ / ഐ.ടി.ഐ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍), കളക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) എച്ച്.ആര്‍ എക്സിക്യൂട്ടീവ് (യോഗ്യത : എം.ബി.എ), സിവില്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. സിവില്‍), ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍ (യോഗ്യത :ഐ.ടി.ഐ. ഇലക്ട്രിക്കല്‍). താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.
ഡിപ്ലോമ ഇന്‍ സൈക്ക്യാട്രിക് നഴ്സിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ഒരു വര്‍ഷ പോസ്റ്റ്ബേസിക് ഡിപ്ലോമ ഇന്‍ സൈക്ക്യാട്രിക് നഴ്സിംഗ് കോഴ്സ് നടത്തുന്നു. ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം എന്നിവയിലേതെങ്കിലും വിജയിച്ചു കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉളളവരായിരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ നവംബര്‍ 25 വരെ സ്വീകരിക്കും. ഡിസംബറില്‍ കോഴ്‌സ് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Imhans.ac.in, 9745156700.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10% ഇന്‍സെന്റിവോടു കൂടി സോളാര്‍ സ്ഥാപിക്കാം
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 10% ഇന്‍സെന്റിവോടുകൂടി സോളാര്‍ സ്ഥാപിക്കാം. പദ്ധതി തുകയുടെ 10% അനെര്‍ട്ട് ഇന്‍സെന്റീവായി നല്‍കും. 2022 മാര്‍ച്ചിന് മുന്‍പ് അനെര്‍ട്ടിന്റെ കോഴിക്കോട് ജില്ലാ ഓഫീസ് മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തിയായി സ്ഥാപിക്കുന്ന പവര്‍ പ്ലാന്റുകള്‍ക്കാണ് ഇന്‍സെന്റീവ് ലഭിക്കുക. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9188119411, kozhikode@anert.in
പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു
പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയില്‍ നിന്നും 18 നും 25 നും ഇടയില്‍ പ്രായമുള്ളതൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീവഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ - മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ അഞ്ച്. ഫോണ്‍ : 9446397624, 9020643160, 9746938700.
അസി. പ്രൊഫസര്‍ അഭിമുഖം 6ന്
തിരുവനന്തപുരത്തെ നെയ്യാര്‍ഡാം ആര്‍ പരമേശ്വരന്‍പിളള മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ അസി. പ്രൊഫസറുടെ ഒരു താല്കാലിക ഒഴിവുണ്ട്. നവംബര്‍ ആറിന് രാവിലെ 10 മണിക്ക് കോളേജില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 9447244120.
നവംബര്‍ അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകരുത്
കേരള ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനാല്‍ ജില്ലയില്‍ നിന്നും നവംബര്‍ അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഡിഗ്രി കോഴ്സുകളില്‍ സീറ്റൊഴിവ്
എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ വിവിധ ഡിഗ്രി കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ ആറ്, എട്ട് തീയതികളില്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പു സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷകര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയില്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവരായിരിക്കണം. പ്രവേശന റാങ്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി തയ്യാറാക്കി നല്‍കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന്് (നവംബര്‍ 2) ഓണ്‍ലൈനായി യൂണിവേഴ്സിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഇ - ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു
കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംശദായം ഒടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇ- ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ ആദായനികുതി അടയ്ക്കുന്നവരോ ഇ.പി.എഫ്.ഒ, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങളോ ആയിരിക്കരുത്. പ്രായം 16നും 59നും ഇടയില്‍. ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കി അക്ഷയ സെന്റര്‍, സി.എസ്.സി എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04952372480.
താലൂക്ക് വികസന സമിതി 6ന്
ഈ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം നവംബര്‍ ആറിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ ക്യാമ്പ്
ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിക്കു കീഴിലുള്ളതും ആദായനികുതി അടക്കാന്‍ സാധ്യതയില്ലാത്തവരും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരുമായ സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 16 നും 59 വയസ്സിനുമിടയില്‍. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അതുവഴി ഭാവിയില്‍ വരുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തിയ്യതി, ഓഫീസ്, സ്ഥലം എന്ന ക്രമത്തില്‍ : നവംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ - കോഴിക്കോട് - കോഴിക്കോട് ബീച്ചിലുള്ള അക്ഷയകേന്ദ്രം, അഞ്ചിന് കൊയിലാണ്ടി ഓഫീസ്, കുറ്റ്യാടി ഓഫീസ്, നാലിന് വടകര ഓഫീസ്, ആറിന് രാമനാട്ടുകര അക്ഷയ കേന്ദ്രം. ഫോണ്‍ : 0495 2366380
Post a Comment