പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകൾക്കുമുള്ള സാനിറ്റൈസർ ബ്ലോക്ക്തല വിതരണം ഉദ്ഘാടനം ചെയ്തു.


പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ എൽ പി, യൂ പി, എച്ച് എസ്സ്, എച്ച് എസ്സ് എസ്സ് സ്കൂളുകൾക്കുള്ള സാനിറ്റൈസർ വിതരണത്തിൻ്റെ ബ്ലോക്ക്തല ഉദ്ഘാടനം തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ
അധ്യക്ഷം വഹിച്ചു.

 ബിന്ദു മഠത്തിൽ (വൈസ് പ്രസി: ബ്ലോക്ക് പഞ്ചായത്ത്) ഷീബ ശ്രീധരൻ (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത്) കെ.ടി.എം കോയ (ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻ്റിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ), ബിന്ദു സോമൻ, ഇ.കെ ജുബീഷ്, ടി.എം രജില, സുഹറഖാദർ, ചൈത്ര വിജയൻ , എം.പി.മൊയ്തീൻകോയ, ശബ്ന ഉമ്മാരിയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ടി കെ ഷെറീന സ്വാഗതവും വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി നന്ദിയും പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post