പനങ്ങാട് ഗ്രാമപഞ്ചായത്ത് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിമുക്തി വാർഡ്കമ്മറ്റി ഭാരവാഹികൾക്കായി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും പിടിയിൽപെടാതെ സംരക്ഷിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ നടത്തുന്ന ബോധവൽക്കരണത്തിന്റെ തുടക്കമെന്നനിലയിലാണ് ക്ലാസ് സംഘടിപ്പിച്ചത്. നവംമ്പറിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഊർജ്ജിതമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ്ത്രിവേണി, ക്ഷേമകാര്യസമിതി ചെയർപേഴ്സൺ കെ.കെ.പ്രകാശിനി തുടങ്ങിയവർ പങ്കെടുത്തു.വിമുക്തി എന്ത്? എന്തിന് എന്നവിഷയത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. വിമുക്തി താലൂക്ക് കോഡിനേറ്റർ പ്രസാദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി മുഹമ്മദ് ലുഖ്മാൻ സ്വാഗതവും ലൈബ്രേറിയൻ ബിജു കുന്നുമ്മൽ മീത്തൽ നന്ദിയും പറഞ്ഞു.
Post a Comment