ഉള്ളിയേരി: കഴിഞ്ഞ മാസം ഒക്ടോബർ 30 ന് ശനിയാഴ്ച പകൽ ഉള്ളിയേരിയിലെ പ്രീതി ഗോൾഡ് എന്ന സ്ഥാപനത്തിൽ കയറി സ്ഥാപന ഉടമ ആദിത്യറാവുവിനെ മർദിച്ചു പരിക്കേൽപ്പിക്കുകയും സ്ഥാപനത്തിൽ നിന്നും 2പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും മൊബൈൽ ഫോണും എടുത്തു കൊണ്ടു പോകുകയും ചെയ്തു. അക്രമിയെ തിരിച്ചറിഞ്ഞിട്ടും പ്രതിയെ ഇതു വരയും അറസ്റ്റ് ചെയ്യാത്ത അത്തോളി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഉള്ളിയേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.
സംഭവം നടന്ന ഉടൻ തന്നെ പോലീസിൽ പരാതി കൊടുക്കുകയും വ്യാപാരി വ്യവസായി സമിതി പ്രതിഷേധിക്കുകയും ചെയ്തിരുന്നു പിന്നീട് സമിതി റൂറൽ പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയുമുണ്ടായി. സമിതി യുണിറ്റ് ഭാരവാഹികൾ പോലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധ പ്പെടുന്നുണ്ടങ്കിലും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ലന്നുള്ള ആക്ഷേപം യൂണിറ്റ് ഭാരവാഹികൾക്കിടയിലും ശക്തമാവുകയാണ് പ്രതിയെ പിടികൂടാൻ പോലിസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉള്ളിയേരിയിൽ പ്രകടനം നടത്തി സമിതി ഉള്ളിയേരി യുണിറ്റ് ഭാരവാഹികളായ സി. എം. സന്തോഷ്, സി.കെ. മൊയ്‌ദീൻകോയ, വേലായുധൻ ,സാജിദ് , ഒ.പി.ഗിരീഷ്, അഭിലാഷ്. എന്നിവർ നേതൃത്വം നൽകി.
Post a Comment