കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് മോട്ടോർ തൊഴിലാളികളെയാണ്.
അക്ഷരാർത്ഥത്തിൽ ജീവിതം വഴിമുട്ടിയ തൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. ക്രൂഡോയിൽ വില കുത്തനെ ഇടിയുമ്പോൾ ഇന്ധനനികുതി വർദ്ധപ്പിച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം.
വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ബാബുരാജ് അധ്യക്ഷം വഹിച്ചു.
ടി.കെ.ചന്ദ്രൻ, നിഷാദ് മരുതൂർ, അജിത് കുമാർ ടി, വി.പി. ആലി, എം.മോഹനൻ, സി.കെ.ഹാഷിം, എന്നിവർ സംസാരിച്ചു.
സജിത്ത് നടേരി, സഞ്ജു കുറുവങ്ങാട്, അനിൽകുമാർ മേലൂർ, ഉസ്മാൻ നടേരി എന്നിവർ നേതൃത്വം നല്കി.
Post a Comment