ദേശീയപാതാ വികസനം തിക്കോടിയെ രണ്ടായി വിഭജിക്കുമോ? ആശങ്കയോടെ പ്രദേശവാസികൾ.


ദേശീയപാതാ വികസനം തിക്കോടിയെ രണ്ടായി വിഭജിക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ  നിലവിലെ അലൈൻമെൻ്റ് പ്രകാരം തിക്കോടിയിൽ ഒരു അണ്ടർ പാസ്സ് ഇല്ലാത്തത് കാരണം തീരദേശ മേഖലയെ ഒറ്റപ്പെടുത്തുമെന്നും അവിടങ്ങളിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ പ്രയാസകരമാവു മെന്നും മാത്രവുമല്ല വർഷങ്ങളായ് നിലനിന്നു പോന്ന ഉത്സവാഘോഷങ്ങൾക്കും ക്ഷേത്ര ചടങ്ങുകളൂം എല്ലാം അന്യം നിൽക്കുമെന്നും ജനങ്ങളിൽ ആശങ്കയുണ്ട്. 

1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും നിലവിലെ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തു നിന്നാണ് വരുന്നത് അത്തരം വിദ്യാർത്ഥികൾക്ക് ഈ വികസനം വളരെയെറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് സ്കൂൾ അധികാരികൾ പറഞ്ഞു. തിക്കോടി റെയിൽവേ സ്റ്റേഷനും എഫ് സി ഐ ഗോഡോണും റോഡിൻ്റെ  പടിഞ്ഞാറ് ഭാഗത്താണ് വരുന്നത്. നിലവിലെ അലൈൻമെൻറിനെതിരെ തിക്കോടിയിലെ പൊതു സമൂഹം രംഗത്തിറങ്ങിയിരിക്കു കയാണ്. ദേശീയപാതാ വികസനം തിക്കോടി എന്നതുപോലെ തന്നെ വിവിധയിടങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

Post a Comment

Previous Post Next Post