പുതുതായി വ്യവസായ സംരഭങ്ങൾ തുടങ്ങുന്നവർക്കായ് ഏകദിന ശിൽപശാല നടത്തി.


പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തിൽ ഉൾപ്പെടുന്ന പുതുതായി വ്യവസായ സംരഭങ്ങൾ തുടങ്ങുന്നവർക്കായ് നടത്തിയ ഏകദിന ശിൽപശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ. ബി.കെ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ഷിബിൻ.കെ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ശരത്ത്.പി.ഡി എന്നിവർ ക്ലാസ് നയിച്ചു.

സ്വാഗതം താലൂക്ക് വ്യവസായ വികസന ഓഫീസർ അജിത്ത് കുമാർ. അധ്യക്ഷൻ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജീവാനന്ദൻ മാസ്റ്റർ, കെ.അഭിനീഷ്, ഇ.കെ.ജുബീഷ്, സുഹറഖാദർ ,ബിന്ദു സോമൻ, രജില.ടി.എം, ബി.ഡി.ഒ. എ.ടി മനോജ് കുമാർ, എന്നിവർ സംസാരിച്ചു.
നന്ദി :ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിന്ദു.പി.

Post a Comment

Previous Post Next Post