സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ ഇടിഞ്ഞ് 35,720ല്‍ എത്തി. ഗ്രാം വിലയില്‍ പത്തു രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,465 രൂപയായി.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന വില 35800ല്‍ എത്തിയിരുന്നു.
ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി വര്‍ധിക്കുകയായിരുന്നു.


Post a Comment