രാജ്യത്ത് ഇന്ന് 37,154 പേര്‍ക്ക് കൂടി കോവിഡ്: കൂടുതലും കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 724 മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.39,649 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 4,50,899 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

3,08,74,376 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,00,14,713 പേർ ഇതുവരെ രോഗ മുക്തിനേടി. 4,08,764 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.

24 മണിക്കൂറിനുള്ളിൽ 12,35,287 പേർക്കാണ് പുതുതായി പ്രതിരോധ വാക്സിൻ നൽകിയത്. ആകെ 37,73,52,501 ഡോസ് വാക്സിൻ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം തന്നെയാണ് മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 12,220 പേര്‍ക്കാണ് രോഗം. രോഗവ്യാപനം കുറഞ്ഞു വന്ന മഹാരാഷ്ട്രയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. സജീവ കേസുകളില്‍ രണ്ടായിരത്തിന്റെ ഉയര്‍ച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്.

Post a Comment

Previous Post Next Post