നരസിംഹുഗാരി റെഡ്ഢി പുതിയ കോഴിക്കോട് കളക്ടർ

ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് സ്ഥാ​ന​ച​ല​നം. തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ക​ള​ക്ട​ർ​മാ​ർ​ക്കാ​ണ് മാ​റ്റം.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റാ​യി​രു​ന്ന ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യെ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി.
തൃ​ശൂ​ർ ക​ള​ക്ട​റാ​യ ഷാ​ന​വാ​സി​നു പ​ക​ര​മാ​യി ഹ​രി​ത വി. ​കു​മാ​റി​നെ നി​യ​മി​ച്ചു. ജാ​ഫ​ർ മാ​ലി​ക്ക് ആ​ണ് പു​തി​യ എ​റ​ണാ​കു​ളം ക​ള​ക്ട​ർ. എ​സ്.​സു​ഹാ​സി​നെ റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി​യാ​യി നി​യ​മി​ക്കും.

കോ​ട്ട​യം ക​ള​ക്ട​ർ അ​ഞ്ജ​ന എ​മ്മി​നും മാ​റ്റ​മു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്ന പി.​കെ ജ​യ​ശ്രീ ആ​ണ് പു​തി​യ കോ​ട്ട​യം ക​ള​ക്ട​ർ‌. സോ​ഷ്യ​ൽ‌ ജ​സ്റ്റീ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഷീ​ബ ജോ​ർ​ജി​നെ ഇ​ടു​ക്കി ക​ള​ക്ട​റാ​യി നി​യ​മി​ച്ചു. ഡോ. ​വേ​ണു​വി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യും ആ​ശാ തോ​മ​സി​നെ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യും തീ​രു​മാ​നി​ച്ചു.

സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ നീക്കി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡിഷനൽ സെക്രട്ടറിയായാണു മാറ്റം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം കൂടി പരിഗണിച്ചാണു മാറ്റം. സഞ്ജയ് എം. കൗളിനാണു മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല. ഇതു കൂടാതെ ഐഎഎസ് തലപ്പത്തും നിരവധി അഴിച്ചുപണികളുണ്ട്.

2013 ഐഎഎസ് ബാച്ചിലെ നരസിംഹുഗാരി റെഡ്ഢിയാണ് കോഴിക്കോടിന്റെ പുതിയ കളക്ടർ.കോട്ടയം അസിസ്റ്റന്റ് കളക്ടറായി ട്രെയിനിങ് പൂർത്തിയാക്കിയ ഇദ്ദേഹം ഇടുക്കി സബ് കളക്ടർ ആയും, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയായും, സിവിൽ സപ്ലൈസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ പത്തനംതിട്ട കളക്ടർ ആണ്.
ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്.

Post a Comment

Previous Post Next Post