പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 10 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 102.55 രൂപയായി. ഡീസലിന് 96.22 രൂപയാണ്.

കൊച്ചിയിൽ പെട്രോൾ വില 100.77 രൂപയായി. ഡീസലിന് 94.55 രൂപയാണ്. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമായി. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാനാണ് സാധ്യത.

അതേസമയം ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രതിഷേധം.

Post a Comment

Previous Post Next Post