മൂന്നു ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർധന

മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4480ല്‍ എത്തി.

വെള്ളിയാഴ്ച കൂടിയ സ്വര്‍ണ വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഇത് ഉയര്‍ന്ന് 16ന് 36,200ല്‍ എത്തി. 20നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,200ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു.

Post a Comment

Previous Post Next Post