വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയ രാഘവന്‍. വികസനത്തിന് തുരങ്കംവച്ചവര്‍ക്ക് ജനം തിരിച്ചടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. കേന്ദ്ര നയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടര്‍ച്ചയെന്നും വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.

വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. വീടുകളില്‍ ദീപം തെളിയിച്ചാകും വിജയാഹ്ലാദം പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post