താമരശ്ശേരി : പാളിച്ചയില്‍ നിന്നും പാഠം പഠിച്ചു, ഇന്ന് പരിശോധന ഊര്‍ജ്ജിതമാക്കി. ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അവശ്യ സേവന ഗണത്തില്‍ പെടുത്താതിരുന്ന ടിപ്പര്‍ ലോറികള്‍,, ടാക്‌സി വാഹനങ്ങളും, മറ്റു ചരക്ക് വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും യഥേഷ്ടം സര്‍വ്വീസ് നടത്തിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലേതിനേക്കാള്‍ പതിന്‍മടങ്ങ് വാഹനങ്ങള്‍ റോഡില്‍ ഉണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളില്‍ ആവശ്യമില്ലാതെ കറങ്ങുന്നവരാണ് റോഡില്‍ ധാരാളമുള്ളത്, വിനോദയാത്രക്കായി തിരിച്ച നിരവധി സംഘങ്ങളെ പോലീസ് മടക്കി അയച്ചു.
ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പാളിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഫലമായി ഇന്ന് താമരശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. റൂറല്‍ എസ് പി യുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം അനാവശ്യമായി റോഡിലൂടെ ഇറങ്ങുന്ന വാഹനങ്ങള്‍ പരിശോധിക്കുകയും പിഴ ചുമത്തി വിടുകയും ചെയ്തുകൊണ്ടാണ് താമരശ്ശേരി പോലീസിന്റെ പ്രവര്‍ത്തനം.
Post a Comment