യാത്രക്കാരില്ല: 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ മെയ് 15 വരെ റദ്ദാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

തിരുച്ചിറപ്പളളി ജം-തിരുവനന്തപുരം സെന്‍ട്രല്‍
തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പളളി ജം
ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി)
തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്റര്‍സിറ്റി)
പുനലൂര്‍- ഗുരുവായൂര്‍ സ്‌പെഷ്യല്‍
ഗുരുവായൂര്‍- പുനലൂര്‍ സ്‌പെഷ്യല്‍
എറണാകുളം ജം- കണ്ണൂര്‍ (ഇന്റര്‍സിറ്റി)
കണ്ണൂര്‍- എറണാകുളം ജം (ഇന്റര്‍സിറ്റി)
ആലപ്പുഴ- കണ്ണൂര്‍ (എക്‌സിക്യൂട്ടീവ്)
കണ്ണൂര്‍ – ആലപ്പുഴ (എക്‌സിക്യൂട്ടീവ്)

Post a Comment

Previous Post Next Post