ഒരു രോഗിയില്‍ നിന്ന് ഒരു മാസത്തില്‍ 406 പേര്‍ക്ക് വരെ രോഗബാധയുണ്ടാകാം; കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗിയില്‍ നിന്ന് 406 പേര്‍ക്കെങ്കിലും ഒരു മാസത്തിനുള്ളില്‍ രോഗവ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കോവിഡ് വ്യാപനം തടയുന്നതില്‍ സാമൂഹിക അകലവും മാസ്‌കും അടക്കമുള്ള മുന്‍കരുതലുകളുടെ ആവശ്യകത അനിവാര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ആവര്‍ത്തിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയില്‍ നിന്നും മുപ്പത് ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗവ്യാപനം ഉണ്ടാകാമെന്ന് നിരവധി സര്‍വകലാശാലകള്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ലവ് അഗര്‍വാള്‍ പറഞ്ഞു. രോഗവ്യാപനത്തിനുള്ള സാധ്യത ഒരു രോഗി 50 ശതമാനം കുറച്ചാല്‍ പോലും 30 ദിവസത്തിനുള്ളില്‍ 15 പേര്‍ക്ക് രോഗവ്യാപനമുണ്ടാകും.
രോഗിയായ ഒരാള്‍ ശാരീരിക അകലം 50 ശതമാനം കുറച്ചാല്‍ രോഗവ്യാപനം 406 പേരില്‍ നിന്ന് 15 പേരായി ചുരുങ്ങും. 75 ശതമാനമായി കുറച്ചാല്‍ രോഗവ്യാപനമുണ്ടാകുന്നവരുടെ എണ്ണം 30 ദിവസത്തിനുള്ളില്‍ 2.5 ആക്കി കുറയ്ക്കാം.

Post a Comment

Previous Post Next Post