വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍

മമ്മൂട്ടി നായകനായ ചിത്രം വണ്‍ ഒടിടി റിലീസിന്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ റീലീസ് ചെയ്തു. മാര്‍ച്ച് 26 നായിരുന്നു വണ്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.
പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയില്‍ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വണ്‍. ആമസോണ്‍ പ്രൈമിലായിരുന്നു പ്രീസ്റ്റ് എത്തിയത്. കഴിഞ്ഞ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post