കൊടുവള്ളിയിൽ നൂറ് കിടക്കകളുള്ള എഫ്.എൽ.ടി.സി സജ്ജം

കൊടുവള്ളി: കൊടുവള്ളിയിൽ നൂറ് കോവിഡ് രോഗികൾക്കുള്ള സൗകര്യങ്ങളുമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. കൊടുവള്ളി മുസ്ലിം യതീംഘാനയുടെ ഉടമസ്തതയിലുള്ള ഐ.ടി.ഐ. ബിൽഡിങ്ങിലാണ് സജ്ജീകരിച്ചത്. നേരത്തെ 70 കിടക്കകൾ സജ്ജീകരിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം 100 കിടക്കകകളായി വർദ്ധിപ്പിച്ചാണ് സജ്ജീകരണം ഏർപ്പെടുത്തിയത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും, കണ്ടെയ്ൻമെന്റ് സോണകളും വർദ്ധിച്ച സാഹചര്യത്തിൽ വീടുകളിൽ സ്വന്തമായി സൗകര്യമില്ലാത്തവരേയും, അത്യാവശ്യ ചികിൽസ ആവശ്യമുള്ളവരേയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ആറ് അംഗങ്ങളുള്ള മെഡിക്കൽ സംഘത്തെ എഫ്.എൽ.ടി.സിയിൽ നിയോഗിക്കും. കുടുംബശ്രീ ഹോട്ടലുകളിൽ നിന്ന് ഭക്ഷണമെത്തിച്ചു നൽകുന്നതാണ്.
കോഴിക്കോട് അസി.ജില്ലാകലക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് ഇന്ന് എഫ്.എൽ.ടി.സി. തുടങ്ങുന്ന ഐ.ടി.ഐ ടവർ സന്ദർശിച്ചു. കൊടുവള്ളി നഗരസഭാ ചെയർമാൻ വെളളറ അബ്ദു, വൈസ് ചെയർപേഴ്സൺ കെ.എം.സുശിനി, അരോഗ്യ സ്റ്റാന്റിങ്‌ കമ്മറ്റി ചെയർമാൻ ടി.മൊയ്തീൻകോയ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എം.പി.ശശി, അസി.ഹെൽത്ത് ഇൻസ്പെക്ടർ സജി, സി.എച്.സി ഹെൽത്ത് വിഭാഗം ഇൻചാർജ് പ്രസാദ് എന്നിവർ അനുഗമിച്ചു.

Post a Comment

Previous Post Next Post