മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമര്‍, സൂപ്പര്‍ സ്പ്ലെന്റര്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. ഇവയ്ക്ക് ഇപ്പോള്‍ 2500 രൂപയുടെ ക്യാഷ് ബോണസ് ഓഫറും 1000 രൂപയുടെ എക്സ്ചേഞ്ച്, ലോയല്‍റ്റി ടോപ് അപ് ഓഫറും ലഭ്യമാണ്. മാര്‍ച്ച് 31 വരെയാണ് ഓഫറുകളുടെ കാലാവധി.
കമ്യൂട്ടര്‍ ബൈക്കുകളിലെ ഗ്ലാമറസ് ബൈക്കാണ് ഹീറോ ഗ്ലാമര്‍. പുത്തന്‍ എഞ്ചിന്‍ പകരുന്ന കൂടുതല്‍ കരുത്തും ഉയര്‍ന്ന ഇന്ധനക്ഷമതയും ഇതിന്റെ സവിശേഷതകളാണ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതിക വിദ്യയോടു കൂടിയ 125 സിസി എഞ്ചിന്‍ കരുത്തുപകരുന്ന ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ മികച്ച മൈലേജ് നല്‍കുന്ന വാഹനമാണ്. ഇതിലെ ഐഡില്‍ സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റം ഇന്ധന ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമായമാണ്.
Post a Comment