തിരുവമ്പാടിയുടെ വികസന തുടര്‍ച്ചക്കു വേണ്ടി പോരാടും; ലിന്റോ ജോസഫ്

തിരുവമ്പാടി : തനിക്ക് ഒരു അവസരം തന്നാല്‍ ജോര്‍ജ് എം തോമസ് എം.എല്‍ എ തുടങ്ങി വെച്ച ആനക്കാംപൊയില്‍ കളളാടി മേപ്പാടി തുരംഗ പാത ഉള്‍പ്പെടെ നിരവധി വികസന പ്രവൃത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ജനങ്ങളോടൊപ്പം നിന്നു കൊണ്ട് പോരാടുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലിന്റോ ജോസഫ് പറഞ്ഞു. തിരുവമ്പാടിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു. ഇ. രമേശ് ബാബു, ടി.എം. ജോസഫ്, ജോളി ജോസഫ് , വി.കെ.വിനോദ്, ടി.ജെ. റോയി. ഇളമനം ഹരിദാസ് , റോയി മുരിക്കോലില്‍, വില്‍സണ്‍ പുല്ലുവേലില്‍, മാത്യു ചെമ്പോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post