കര്‍ഷകരുടെ നേതൃത്വത്തില്‍ നാളെ ഭാരത്ബന്ദ്; കേരളത്തെ ബാധിക്കില്ല

കര്‍ഷകരുടെ നേതൃത്വത്തില്‍ നാളെ ഭാരത്ബന്ദ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 വരെ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. രാഗേഷ് എം.പി പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.

Post a Comment

Previous Post Next Post