ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ വൈകിയാല്‍ 1000 രൂപവരെ പിഴയടക്കേണ്ടിവരും

പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31-ന് അവസാനിക്കും.ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.

കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവില്‍ മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് അസാധുവായാല്‍ ബാങ്ക് ഇടപാടുകളില്‍ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.

Post a Comment

Previous Post Next Post