രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്. ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയില്‍ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

നാവികസേനയിലെ കമ്മിഷൻഡ് ഓഫിസർമാരായി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായ ‘ഷിപ്പിങ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങാണ് പ്രധാന ആകർഷണം. പരിശീലനം പൂർത്തിയാക്കി നാവികസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിതരാകുന്ന ഘട്ടമാണിത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പരേഡ് തത്സമയം കാണാനാകും.

Post a Comment

Previous Post Next Post