കാപ്പാടിന് വീണ്ടും അഭിമാനനേട്ടം; തുടർച്ചയായി ഏഴാം തവണയും ബ്ലൂ ഫ്ലാഗ് അംഗീകാരം.

അന്താരാഷ്ട്ര പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു നൽകിവരുന്ന 'ബ്ലൂ ഫ്ലാഗ്' അംഗീകാരം കാപ്പാട് ബീച്ച് ഏഴാം തവണയും നിലനിർത്തി. ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടി ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണൽ ഓപ്പറേറ്റർ ശ്രീജി കുറുപ്പിൽ നിന്ന് 2026-27 സീസണിലേക്കുള്ള ബ്ലൂ ഫ്ലാഗ് പതാക ഏറ്റുവാങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഏഴാം തവണയും കാപ്പാട് ബീച്ചിന് നേട്ടം കൈവരിക്കാനായത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ശ്രീലങ്കൻ സർക്കാരിൽ നിന്നുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു. ശ്രീലങ്കയിൽ ബ്ലൂ ഫ്ലാഗ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കാപ്പാട് ബീച്ചിലെ പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾ, ശുചിത്വ പരിപാലനം, സുരക്ഷാ ക്രമീകരണങ്ങൾ, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ നേരിട്ട് പഠിക്കുന്നതിനായാണ് സംഘം എത്തിയത്.

ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി (ഇൻ ചാർജ്) പ്രദീപ് ചന്ദ്രൻ, ഡെസ്റ്റിനേഷൻ മാനേജർ കെ.കെ. അശ്വിൻ, ബീച്ച് മാനേജർ ഗിരീഷ് ബാബു, സൂപ്പർവൈസർ നിതിൻ ലാൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post