ശബരിമല തീർഥാടനത്തിന് തുടക്കം; നട തുറന്നു, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു.

മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറച്ചു. വൈകിട്ട് നാലിന് ശബരിമല നട തുറന്നു. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. തീർഥാടനത്തിനായി ശബരിമല ഒരുങ്ങി. 

മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആഴിയില്‍ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ. ദമോദരൻ നമ്പൂതിരിയേയും സോപാനത്തേക്ക് ആനയിക്കും. 


Post a Comment

Previous Post Next Post