എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലിറക്കിയ ഈ തീരുമാനം ആയിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുമെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി. പ്രതിഷേധം ശക്തമായതോടെയാണ് മുൻ സർക്കുലർ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment