ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കോഴിക്കോട്: ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെബാസ്റ്റ്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post