'ഫെസ്റ്റിവൽ സെയിൽസ്' വ്യജ ഓഫറുകളിൽ വീഴരുത്, ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്:
ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് വെബ്സൈറ്റിന്റെ സ്പെല്ലിംഗ് കൃത്യമാണോ എന്ന് പരിശോധിക്കുക. പ്രമുഖ സൈറ്റുകളുടെ പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാകും ഒറിജിനലിനെ വെല്ലുന്ന വ്യാജ സൈറ്റുകൾ ഉണ്ടാക്കുന്നത്.
യാഥാർത്ഥ്യത്തിന് നിരക്കാത്ത ഡിസ്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന മെസ്സേജുകളും പരസ്യങ്ങളും തട്ടിപ്പായിരിക്കും.
വാട്സ്ആപ്പ്, ടെലിഗ്രാം, എസ്.എം.എസ് (SMS), സോഷ്യൽ മീഡിയ വഴി വരുന്ന ലിങ്കുകൾ വഴിയുള്ള ഷോപ്പിംഗ് കഴിവതും ഒഴിവാക്കുക. ഔദ്യോഗിക ആപ്പുകളിലൂടെയോ നേരിട്ട് ബ്രൗസറിൽ വെബ്സൈറ്റ് അഡ്രസ്സ് ടൈപ്പ് ചെയ്തോ മാത്രം പർച്ചേസ് ചെയ്യുക.
വെബ്സൈറ്റ് അഡ്രസ്സ് 'https://' എന്ന് തുടങ്ങുന്നുണ്ടെന്നും അതിൽ ഒരു പാഡ്‌ലോക്ക് (🔒) ചിഹ്നമുണ്ടെന്നും ഉറപ്പുവരുത്തുക. അപരിചിതമായ വെബ്സൈറ്റുകളിൽ ബാങ്ക് വിവരങ്ങളോ കാർഡ് വിവരങ്ങളോ യു.പി.ഐ (UPI) വിവരങ്ങളോ നൽകരുത്.
ഓർഡർ ക്യാൻസൽ ചെയ്യാനോ ഓഫറുകൾ ലഭിക്കാനോ എന്ന് പറഞ്ഞ് വരുന്ന വ്യാജ കസ്റ്റമർ കെയർ കോളുകളെ സൂക്ഷിക്കുക. ഒ.ടി.പി നമ്പരുകൾ ആരുമായും പങ്കുവെക്കരുത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകുകയോ ചെയ്യുക.
Post a Comment