കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിച്ച അന്ത൪വാഹിനി യുദ്ധകപ്പല്‍ മംഗ്രോൾ മുംബൈയില്‍ കമ്മീഷൻ ചെയ്തു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്  നിർമ്മിച്ച മൂന്നാമത്തെ 'ആന്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്'    'മംഗ്രോൾ', ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.  മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന പരിപാടിയിലാണ് കപ്പല്‍  കമ്മീഷൻ ചെയ്തത്.  

'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികൾക്ക് കീഴിൽ      80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ച്  നിർമ്മിച്ച മംഗ്രോൾ,  പ്രതിരോധ മേഖലയിലെ കപ്പൽ നിർമ്മാണത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള  സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.

Post a Comment

Previous Post Next Post