കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ കെഎസ്ആർടിസി ബസ് അനുവദിക്കാൻ തീരുമാനിച്ചു.
പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്നതിൻ്റെയും കൂടുതൽ ജനകീയമാക്കുന്നതിൻ്റെയും ഭാഗമായി, ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാം എന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.
സാധാരണക്കാരായ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ ജനങ്ങൾക്ക് മികച്ച യാത്രാനുഭവവും കൂടുതൽ സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ ഈ പുതിയ സർവീസിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Post a Comment