പ്രവാസി ക്ഷേമം: നിയമസഭാ സമിതി യോഗം 6 ന് കോഴിക്കോട്ട് : പരാതികള്‍ നല്‍കാന്‍ അവസരം.

കേരള നിയമസഭയുടെ, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

പ്രവാസി മലയാളികള്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തി പരാതികള്‍ സ്വീകരിക്കും. കേരളീയ പ്രവാസികാര്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്‌സ് എന്നിവ മുഖേന ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗം അവലോകനം ചെയ്യും.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും  യോഗത്തില്‍ ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.

Post a Comment

Previous Post Next Post