കേരളത്തിന്റെ 29-ാം ഗവർണറായി ഓം പ്രകാശ് മാധുർ നാളെ സത്യപ്രതിജ്ഞ ചെയ്യും.

കേരളത്തിന്‍റെ 29-ാം  ഗവർണറായി ഓം പ്രകാശ് മാധുർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സിക്കിം ഗവർണറായിരുന്ന ശ്രീ മാധുർ, രാജസ്ഥാൻ സ്വദേശിയാണ്. 

കേരളത്തിൽ മികച്ച രീതിയിൽ സേവനകാലം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്  ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കാലാവധി പൂർത്തിയാകുന്നതിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 


Post a Comment

Previous Post Next Post