പേവിഷ ബാധകാരണം ആരെയും മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും , 2028 ഓടെ കേരളത്തിൽ നിന്നും പേവിഷ ബാധ തുടച്ചുനീക്കാനാകണമെന്നും ആരോഗ്യ കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ലോക പേവിഷബാധാ ദിനം തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലുള്ള സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേവിഷ ബാധ നിർമ്മാർജ്ജനം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ശ്രമവും വേണം. സർക്കാരിൻ്റെ നൂറുദിന പരിപാടികളുടെ ഭാഗമായി വികേന്ദ്രീകൃത കാൻസർ പരിചരണത്തിനുള്ള വെർച്ച്വൽ ഡിസ്ട്രിക്ട് ട്യൂമർ ബോർഡ് ആരംഭിക്കുന്ന വിവരവും മന്ത്രി പ്രഖ്യാപിച്ചു.
ഫലപ്രദമായ പേവിഷ ബാധാ നിർമ്മാർജ്ജനം ഏകാരോഗ്യ സമീപനവും സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടപ്പിലാക്കുന്ന പേവിഷ ബാധാ നിയന്ത്രണ പദ്ധതിയും ശക്തി പകരുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ വീഡിയോ സന്ദേശം നൽകിക്കൊണ്ട് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു ഈ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കണമെന്നും നിർദ്ദേശിച്ചു.
പരിപാടിയോടനുബന്ധിച്ച് കേരളം ആരോഗ്യ ശാസ്ത്ര സർവ്വകലാശാല - സ്കൂൾ ഓഫ് പബ്ബിക്ക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധാ നിയന്ത്രണ പദ്ധതിയുടെ (ഐ.ബി.സി.എം) കണ്ടെത്തലുകളുടെ അവതരണ സെമിനാറും ഉണ്ടായിരുന്നു. കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി വിശ്വനാഥൻ, ആരോഗ്യ വിദ്യാഭ്യാസം ജോയിൻ്റ് ഡയറകടർ ഡോ. മിനി എസ്സ് എസ്സ് ,ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജസ്ട്രാർ ഡോ. ഗോപകുമാർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത കെ.പി, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു മോഹൻ, സ്കൂൾ ഓഫ് പബ്ബിക്ക് ഹെൽത്ത് പ്രൊഫെസർ ഡോ. തോമസ്സ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ഐ.ബി.സി.എം പദ്ധതിയെ കുറിച്ചുള്ള മുഖ്യ അവതരണം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. സീനിയ ടി നജും നിർവ്വഹിച്ചു. പ്രിഷബാധാ നിയന്ത്രണപരിപാടിയുടെ സംസ്ഥാന നോഡൽ ഓഫീസർ, ഡോ. ഹരികുമാർ എസ്സ് , മൃഗസംരക്ഷണ വകുപ്പ് അസ്സിസ്റ്റൻ്റ് ഡയറക്ടർ ഡോ. ലക്ഷ്‌മി എം.എ, ഗ്ലാസ്കോ യൂണിവേഴ്സിറ്റി യുണൈറ്റഡ് കിങ്ഡം പ്രൊഫെസർ ഡോ. കെയ്റ്റി ഹാംസൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
'ഒരുമിച്ച് കൂടുതൽ ശക്തരായി റാബീസ് വിമുക്ത കേരളത്തിലേക്ക്' എന്നതാണ് ഈ വർഷത്തെ പേവിഷ ബാധാ ദിനത്തിൻ്റെ സംസ്ഥാന തല സന്ദേശം. കേരളം സർക്കാരിൻ്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, കേരളം ആരോഗ്യ ശാസ്ത സർവ്വകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.
Post a Comment