നിലവിൽ അഡീഷണൽ ഡയറക്ടറായ ഡോ. മീനാക്ഷി ജൂൺ 13 മുതൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല വഹിച്ചു വരികയായിരുന്നു. 2018 മുതൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായി പൊതുജനാരോഗ്യം, കുടുംബക്ഷേമം എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി., പബ്ലിക് ഹെൽത്തിൽ ഡിപ്ലോമ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
1996ൽ അസിസ്റ്റന്റ് സർജൻ ആയി ആലപ്പുഴ എടത്വ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു.
Post a Comment