ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിലും സർക്കാരിന്റെ ശ്രദ്ധയിലും കൊണ്ടുവരുന്നതിന്നും അവക്ക് പരിഹാരിഹാരം കാണുന്നതിന്നും കർഷകർക്കൊപ്പമുണ്ടാവുമെന്ന് കെയിലാണ്ടി എം.എൽ.എ അഡ്വ: പ്രവി ൺകുമാർ പറഞ്ഞു. ഡയറി ഫാർമേഴ്സ് അസോസിയേഷൻ ( ഡി എഫ് .എ ) കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി ബ്ലോക്ക് ആ സാദി ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കർഷക നന്മക്കായുളള ഡി.എഫ് .എ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു . ഡി.എഫ്.എ ജില്ലാ പ്രസിഡൻറ്റ് ഹാഷിഫ് പുളിയാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി എം.കെ.ഹസൻ നെല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ മജീദ് ; മിധുൻ കോഴിക്കോട്, , സലീഫ് മാസ്റ്റർ, രാമദാസ് , അലി കായലം, മുഹമ്മദ് ബാഷ ; രാജേഷ് കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു
Post a Comment