യാത്ര സുന്ദരം, സർവീസ് സുപ്പർബ്; KSRTC വോൾവോ ബിസിനസ് ക്ലാസ് പറക്കുന്നു.

വിമാനയാത്രയ്ക്ക് സമാനമായ ആതിഥേയത്വവും സൗകര്യങ്ങളും ഇനി കെ.എസ്.ആർ.ടി.സി.യിലും. എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പുതുതായി ക്രമീകരിച്ച എക്സിക്യുട്ടീവ് എ.സി. വോൾവോ ലക്ഷ്വറി സർവീസ് വ്യാഴാഴ്ച ആരംഭിച്ചു. എറണാകുളത്ത് നിന്നുള്ള കന്നിയാത്രയിൽ തന്നെ മിന്നി. 36 സീറ്റുകളിൽ 33-ലും യാത്രക്കാരുണ്ടായിരുന്നു.

വിമാനത്തിലെ എയർ ഹോസ്റ്റസ് പോലെ ഇതിലും ബസ് ഹോസ്റ്റസ് ഉണ്ട്. യാത്രക്കാരുടെ സൗകര്യങ്ങളൊരുക്കാനും സംശയങ്ങൾ പരിഹാരിക്കാനും ഇവരുണ്ടാകും. വാഹന ഡ്രൈവർ കം കണ്ടക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

യാത്ര സുഖകരമാക്കാൻ വിശാലമായ 2x2 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ്.

യാത്രക്കാർക്ക് ഇഷ്‌ടാനുസരണം വിനോദത്തിനായി ഓരോ സീറ്റിലും എന്റർടെയ്ൻമെന്റ് സിസ്റ്റമുണ്ട്. ബസിൽ തന്നെ മിനി റെഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനം, ഓൺ-ബോർഡ് ടോയ്ലറ്റ് സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. യാത്രയിൽ സൗജന്യ വൈഫൈ, മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാൻ യു.എസ്.ബി. പോർട്ടുകൾ എന്നിവയുണ്ട്.

എറണാകുളം-തിരുവനന്തപുരം 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്. രാവിലെ 5.30-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം (അയത്തിൽ), ആലപ്പുഴ (കൊമാടി), ഹൈക്കോർട്ട് വഴി രാവിലെ 9.45-ന് എറണാകുളത്ത് എത്തും. തിരികെ വൈകീട്ട് 5.30-ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് 9.45-ന് തിരുവനന്തപുരത്തെത്തും.

വാട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ 9447071021 എന്ന നമ്പറിലേക്ക് 'hai' എന്ന് സന്ദേശം അയക്കാം.

Post a Comment

Previous Post Next Post