ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് യാത്രയിൽ വഴിത്തിരിവായി മാറിയ യുപിഐ പണമിടപാടുകൾക്ക് ഇന്ന് പത്ത് വർഷം.

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഏകീകൃത പണമിടപാട് സംവിധാനമായ UPI-യ്ക്ക് പത്ത് വർഷം. UPI-യുടെ ഒരു പതിറ്റാണ്ടുകാലത്തെ വിജയകരമായ സേവനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. 

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് യാത്രയിലെ സുപ്രധാന വഴിത്തിരിവാണ് UPI-യെന്ന് വിശേഷിപ്പിച്ച അദ്ദേഹം, UPI ഉപയോഗിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

2016 ഓഗസ്റ്റ് 25-ന് ആരംഭിച്ച UPI ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 മടങ്ങ് വളർച്ച കൈവരിച്ചതായും, നിലവിൽ 11 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി ഇത് മാറിയതായും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post