മലയാളികൾക്ക് ഗൃഹാതുരതയുടെ ഓർമ്മകൾ സമ്മാനിക്കാൻ ഒരു ഓണക്കാലം കൂടി. ഉത്രാട ദിവസമായ ഇന്ന് തീരുവോണ നാളിലെ ഒരുക്കങ്ങൾക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് നാടും നഗരവും. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം വിപണിയിലുണ്ടാകുന്ന തിരക്കിനെ ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നു. തിരുവോണത്തിന് സദ്യക്കായി സാധനങ്ങൾ വാങ്ങാൻ മലയാളികളുടെ തിക്കും തിരക്കുമാണ് ഉത്രാട ദിവസത്തെ പ്രത്യേകത.
ഓണസദ്യയും ഓണക്കോടിയും ഊഞ്ഞാലാട്ടവും ഒപ്പം പ്രിയപ്പെട്ടവരുമായുള്ള ഒത്തുകൂടലും എല്ലാം ഓണക്കാല ഓർമ്മകൾക്ക് നിറം പകരുന്നു. ടൂറിസം വകുപ്പിന്റെ സംസ്ഥാനതല ഓണം വാരാഘോഷം തിരുവനന്തപുരത്ത് കനകക്കുന്ന് ഉൾപ്പടെയുള്ള വേദികളിൽ പുരോഗമിക്കുകയാണ്. പ്രധാന വേദിയായ നിശാഗന്ധിയിൽ ഇന്ന് തോൽപ്പാവക്കൂത്ത്, പൂരക്കളി, വേലകളി, ഗാനമേള തുടങ്ങിയവ അരങ്ങേറും. ഈ മാസം 30 ന് ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുക്കും.
Post a Comment