ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എണ്‍പതാമത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി.

ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങളും അസ്ഥിരതയും നിലനിൽക്കുന്നുണ്ടെങ്കിലും, ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ  മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എണ്‍പതാമത്  സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. 'ആത്മനിർഭർ ഭാരത് അഭിയാൻ' രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെയും ദേശീയ സുരക്ഷയുടെയും അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.  

 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയിലാണ് ഇന്ത്യയെന്നും വികസനത്തിന്റെ ഫലങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും അവർ കൂട്ടിച്ചേർത്തു. പദവിയിലും അവസരത്തിലുമുള്ള സമത്വവും  അന്തസ്സും ഭരണഘടനയുടെ ഏറ്റവും വിലയേറിയ ആദർശങ്ങളിൽ പെട്ടവയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Post a Comment

Previous Post Next Post