കര്‍ക്കടക വാവുബലിയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. പിതൃതര്‍പ്പണ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ മുതല്‍ ആരംഭിക്കും.

കർക്കടക വാവുബലി തർപ്പണത്തിന് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചയാണ്  പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.   ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള തർപ്പണ കേന്ദ്രങ്ങളിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 

തിരുവല്ലം  പരശുരാമസ്വാമി ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം തുടങ്ങി ദേവസ്വം ബോർഡുകള്‍ക്ക് കീഴിലുള്ള പ്രധാന തർപ്പണ കേന്ദ്രങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post